Newsskerala

ഒഴിയാതെ മഴദുരിതം

തൃശൂര്‍: മധ്യകേരളത്തില്‍ മഴക്കെടുതി രൂക്ഷം. തിരുവല്ലയും, അപ്പര്‍കുട്ടനാടും മഴഭീഷണിയില്‍. വെള്ളക്കെട്ട് ഒഴിയുന്നില്ല.  പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ദുരിതത്തിന്റെ ആഘാതം കൂടുതല്‍. എം.സി.റോഡിലും വെള്ളക്കെട്ടുണ്ട്. എന്നാല്‍ ആറന്‍മുളയില്‍ വെള്ളക്കെട്ട് കുറഞ്ഞത് ആശ്വാസമായി. മറ്റന്നാള്‍ മുതല്‍ മൂന്ന്് ദിവസം മഴ ശക്തമായി പെയ്യുമെന്നാണ് മുന്നറിയിപ്പ്. പല ജില്ലകളിലും ഇന്ന്് മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്്.
മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് മന്ത്രി പി.കെ ബഷീര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിര്‍മ്മാണ പ്രവൃത്തി നടത്തിയ സ്ഥലം ഉടമയ്ക്ക് നഗരസഭ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. മറുപടി ലഭിച്ചശേഷം ബില്‍ഡിംഗ് പെര്‍മിറ്റ് റദ്ദാക്കുന്നതില്‍ തീരുമാനമെടുക്കും.

മണ്ണിടിച്ചിലില്‍ ഇന്ന് കൂടുതല്‍ പരിശോധനകള്‍ നടക്കും. അപകട സാധ്യതയില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ക്യാമ്പുകളില്‍ നിന്ന് ആളുകളെ വീടുകളിലേക്ക് തിരിച്ചെത്തിക്കുകയുള്ളൂ. മഴ മാറാത്തതിനാല്‍ ഇതുവരെ മണ്ണ് നീക്കം ചെയ്യാന്‍ ആയിട്ടില്ല. ഇതുവഴിയുള്ള ഗതാഗതവും പൂര്‍ണമായി നിരോധിച്ചിരിക്കുകയാണ്. നിര്‍മ്മാണ പ്രവര്‍ത്തിക്കുള്ള അനുമതിയുടെ കാലാവധി കഴിഞ്ഞിട്ടും പ്രവര്‍ത്തി തുടര്‍ന്ന സ്വകാര്യ ഉടമയ്ക്ക് നഗരസഭ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ബില്‍ഡിങ് പെര്‍മിറ്റ് റദ്ദാക്കാനാണ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നഗരസഭക്ക് നല്‍കിയ നിര്‍ദ്ദേശം.
പാണക്കാട് വേങ്ങര റോഡിലേക്ക് ബില്‍ഡിംഗ് നിര്‍മാണം നടക്കുന്ന കുന്നിന്‍ ചെരുവില്‍ നിന്നാണ് വന്‍തോതില്‍ മണ്ണിടിഞ്ഞു വീണത്. ആളുകള്‍ രണ്ടു ഭാഗങ്ങളിലേക്ക് ഓടിയതിനാല്‍ വന്‍ അപകടം ഒഴിവായി. കൈരളി ടിവി ക്യാമറമാന്‍ ജയേഷിന് പരിക്കേറ്റു. സമീപത്തുള്ള വീടുകളില്‍ നിന്ന് ആളുകളെ ക്യാമ്പിലേക്ക് മാറ്റി. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് പാണക്കാട് റോഡിലേക്ക് കുത്തനെയുള്ള ചെരിവില്‍ നിന്ന് മണ്ണിടിഞ്ഞു തുടങ്ങിയത്. മണ്ണും കല്ലുകളും റോഡിലേക്ക് പതിച്ചു.

Leave a Comment

Your email address will not be published. Required fields are marked *