തിരുവനന്തപുരം: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ റിമാന്‍ഡിലായ പ്രതി വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വി.ഐ.പി പരിഗണന നല്‍കിയ സംഭവത്തില്‍ മധ്യമേഖലാ ജയില്‍ ഡി.ഐ.ജി പി.അജയകുമാര്‍, എറണാകുളം ജയില്‍ സൂപ്രണ്ട് രാജു ഏബ്രഹാം എന്നിവര്‍ക്ക് സസ്്‌പെന്‍ഷന്‍.
ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിമാന്‍ഡില്‍ കഴിയവെ കാക്കനാട് ജില്ലാ ജയിലില്‍ ബോബി ചെമ്മണ്ണൂരിന്റെ സുഹൃത്തുക്കളുമായി മധ്യമേഖല ഡി.ഐ.ജി എത്തി സൂപ്രണ്ടിന്റെ മുറിയില്‍ കൂടിക്കാഴ്ചയക്ക് അവസരം നല്‍കിയിരുന്നു.
ഇത് ജയില്‍ ചട്ടങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി എടുത്തത്.