Newsskerala

തൃശൂരിൽ വെള്ളം നിറഞ്ഞ തുളുമ്പിയ കിണർ ഒരു രാത്രി കൊണ്ടു വറ്റി. ഞെട്ടലോടെ ജിയോളജി, ഭൂഗർഭ ജല വകുപ്പ് ഉദ്യോഗസ്ഥർ Watch Video

ഇന്നലെ വൈകീട്ട് വരെ നിറഞ്ഞു കിടന്ന കിണറാണ്. ഇന്ന് രാവിലെ വീട്ടുകാർ വെള്ളം കോരാൻ എത്തിയപ്പോളാണ് അമ്പരന്നത്. കിണറ്റിലെ വെള്ളം താഴ്ന്ന് പോയി

തൃശൂർ: രണ്ട് പാമ്പേരി മാത്രം പുറത്ത് കാണാവുന്ന രീതിയിൽ വെള്ളം ഉണ്ടായിരുന്ന കിണറ്റിൽ ഒരു രാത്രി കൊണ്ട് 18 അടി വെള്ളം കുറഞ്ഞു. ഇത്രമാത്രം വെള്ളം എങ്ങോട്ട് പോയി എന്നതിന്റെ ഞെട്ടലിലാണ് വീട്ടുടമ വെങ്ങിണിശ്ശേരി സ്വദേശി തണ്ടാശ്ശേരി സതീശൻ.  

വെങ്ങിണിശ്ശേരിയിലാണ് സംഭവം. ഇന്നലെ രാത്രി കിണര്‍ നിറയെ ഉണ്ടായിരുന്ന വെള്ളം ഇന്ന് രാവിലെ അപ്രത്യക്ഷമാവുകയായിരുന്നു. 18 അടിയോളം വെള്ളമാണ് താഴ്ന്ന് പോയത്.

സ്ഥലത്ത് ഭൂഗർഭ ജല വകുപ്പ് പരിശോധന നടത്തി. ഇന്നലെ വൈകീട്ട് വരെ നിറഞ്ഞു കിടന്ന കിണറാണ്. ഇന്ന് രാവിലെ വീട്ടുകാർ വെള്ളം കോരാൻ എത്തിയപ്പോളാണ് അമ്പരന്നത്. കിണറ്റിലെ വെള്ളം താഴ്ന്ന് പോയി. 18 അടിയോളം ഉണ്ടായിരുന്ന വെള്ളം ഒരു രാത്രികൊണ്ട് അര അടിയിലേയ്ക്ക് താഴ്ന്നു. പാറ നിറഞ്ഞ കിണറ്റിൽ എന്ത് സംഭവിച്ചു എന്നറിയാതെ വീട്ടുകാർ പരിഭ്രമത്തിലാണ്. കിണറ്റിൽ തന്നെ കുഴൽ കിണർ ഉണ്ട്.

എന്നാൽ 15 വർഷമായി കുഴൽ കിണർ അടിച്ചിട്ട്. കുഴൽകിണറിന്റെ പൈപ്പിലൂടെ വെള്ളം ഇറങ്ങാനും സാധ്യത ഇല്ല. സമീപ പ്രദേശങ്ങളിലെ കിണറുകളിൽ വെള്ളം കുറയുകയോ, കൂടുകയോ ചെയ്തിട്ടിയില്ല. ഭൂഗർഭ ജല വകുപ്പ് ഉദ്യോഗസ്‌ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പരിഭ്രമിക്കേണ്ട സാഹചര്യം ഇല്ലെന്നും, കിണറിന്റെ വശങ്ങൾ ഇടിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *