Newsskerala

അതിരപ്പിള്ളിയില്‍ കാട്ടാന ഹോട്ടല്‍ ആക്രമിച്ചു

തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാന ഹോട്ടല്‍ ആക്രമിച്ചു. പിള്ളപ്പാറ എക്‌സൈസ് ചെക്ക് പോസ്റ്റിന് സമീപം കാളിയാടന്‍ ജോണ്‍സന്റെ  ഹോട്ടലാണ് കാട്ടാന ആക്രമിച്ചത്. ഹോട്ടലിന്റെ  മുന്‍ വാതില്‍ തകര്‍ത്ത കാട്ടാന ഹോട്ടലിന്റെ  അകത്ത് കയറി. രാത്രിയില്‍ വലിയ ശബ്ദം കേട്ട് ജോണ്‍സന്റെ  ഭാര്യയും മകളും വാതില്‍ തുറന്നു നോക്കുകയായിരുന്നു. ഹോട്ടലിനകത്ത് കാട്ടാന നില്‍ക്കുന്നതാണ് അവര്‍ കണ്ടത്. ഉടനെ ബഹളം വച്ച് കാട്ടാനയെ പ്ലാന്റേഷന്‍ എണ്ണപ്പന തോട്ടത്തിലേക്ക് ഓടിക്കുകയായിരുന്നു. ജോണ്‍സണ്‍ പെരിങ്ങല്‍കുത്ത് ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിലെ ജീവനക്കാരനാണ്. സംഭവസമയം ഭാര്യയും മകളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *