Newsskerala

മാളയില്‍ ബോട്ട് മറിഞ്ഞ് യുവാവ് മുങ്ങിമരിച്ചു

തൃശൂര്‍: മാള കുണ്ടൂര്‍ പുഴയില്‍ ബോട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കോട്ടയം പൊന്‍കുന്നം സ്വദേശി അനന്തു ബിജു (26) ആണ് മരിച്ചത്. മാള  ആറാട്ടുകടവ് കുണ്ടൂര്‍ പുഴയില്‍ ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. കുണ്ടൂര്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ എത്തിയവരാണ് അപകടത്തില്‍ പെട്ടത്.

മാള കുണ്ടൂര്‍ സ്വദേശിയായ ജിത്തുവിന്റെ  വീട്ടില്‍ പെരുന്നാള്‍ ആഘോഷത്തിന് എത്തിയതാണ് അനന്തു ബിജു. ബാംഗളൂരുവില്‍ ഒരുമിച്ച് ജോലി ചെയ്യുന്നവരാണ് ഇവര്‍.

അഞ്ച് പേരുള്ള സംഘം ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അനന്തു ബിജു മരിക്കുകയും മറ്റുള്ളവരെ രക്ഷപ്പെടുത്തുകയും ചെയ്തു. മൃതദേഹം തൃശൂര്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *