Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

WATCH VIDEO… മച്ചാടിന് ആവേശമായി മാമാങ്ക മഹോത്സവം

#WatchNKVideo here

വടക്കാഞ്ചേരി: ദേശക്കാരുടെ ആഹ്ലാദാരവങ്ങള്‍ക്കിടെ കാവേറിയ പൊയ്ക്കുതിരകള്‍ ആയിരങ്ങള്‍ക്ക്് ആവേശമായി. മംഗലം, പാര്‍ളിക്കാട്, കരുമത്ര, വിരുപ്പാക്ക, മണലിത്തറ ദേശങ്ങളാണ് തിരുവാണിക്കാവിലമ്മയുടെ സവിധത്തിലേക്ക് പൊയ്ക്കുതിരകളുമായെത്തിയത്. ദേശക്കാരുടെ തോളിലേറിയുള്ള പൊയ്ക്കുതിരകളുടെ വരവ് കാണാന്‍ ആയിരങ്ങള്‍ കാത്തുനിന്നു. ഊമപ്രകാരം മാമാങ്കത്തിന് ഇത്തവണ നേതൃത്വം പുന്നംപറമ്പ് ദേശത്തിനാണ്. ഉച്ചക്ക് രണ്ടിന് ദേശക്കുതിരകള്‍ എഴുന്നള്ളിപ്പിന് നിരന്നു. മണലിത്തറയിലെ കുതിരകള്‍ കുംഭകുടത്തിന്റെ അകമ്പടിയിലാണ് കാവേറിയത്. കൂത്തുമാടത്തിന് സമീപം പല്ലാവൂര്‍ ശ്രീധരന്‍ മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം അരങ്ങേറി.

Leave a Comment

Your email address will not be published. Required fields are marked *