ലക്‌നോ: പ്രയാഗ് രാജില്‍ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ നാല്‍പ്പതിലധികം പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം.
അമൃത് സ്‌നാനത്തിനിടെ ബാരിക്കേഡ് തകര്‍ന്നാണ് അപകടമുണ്ടായത്. തിരക്കിനെ തുടര്‍ന്ന് തുടര്‍ സ്‌നാനം അല്‍പനേരത്തേക്ക് നിര്‍ത്തിവച്ചെങ്കിലും വീണ്ടും പുനഃരാരംഭിച്ചു. അതേസമയം അപകടത്തില്‍ മരണം സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ സ്ഥിരീകരിച്ചില്ല.
അതിനിടെ, കുംഭമേളയിലെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തി. രക്ഷാപ്രവര്‍ത്തനവും, ചികിത്സയും കാര്യക്ഷമമായി നടക്കണമെന്ന് നിര്‍ദേശം നല്‍കി. കുംഭമേളയിലെ വിശേഷ ദിനത്തില്‍ ഒരു കോടി പേരെങ്കിലും എത്തിയതായാണ് അനൗദ്യോഗിക കണക്ക്.


















