Newsskerala

തൃശൂര്‍ എരുമപ്പെട്ടിയില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു

തൃശ്ശൂര്‍ എരുമപ്പെട്ടി വെള്ളറക്കാട് വയോധികയെ തെരുവുനായ കടിച്ചുകൊന്നു. കിടപ്പുരോഗിയായ 84 വയസുകാരി കാര്‍ത്ത്യായനിയാണ് മരിച്ചത്. ഇന്ന് സന്ധ്യയോടെയാണ് സംഭവം നടന്നത്. നായയെ പിടികൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ല.വീടിനകത്ത് കിടക്കുന്ന വയോധികയ്ക്ക് നേരെയാണ് നായയുടെ ക്രൂരമായ ആക്രമണമുണ്ടായത്. മുഖത്തും ശരീരമാസകലവും കടിയേറ്റു. ഇവരുടെ മകന്‍ മണി സന്ധ്യയോടെ ഇവര്‍ക്ക് ഭക്ഷണവുമായി എത്തിയപ്പോഴാണ് വയോധിക രക്തത്തില്‍ കുളിച്ച് കിടക്കുന്നതായി കണ്ടത്. ഇവരുടെ മാനസികാസ്വാസ്ഥ്യമുള്ള മറ്റൊരു മകന്‍ ദേവദാസിനും നായയുടെ കടിയേറ്റു.

Leave a Comment

Your email address will not be published. Required fields are marked *