കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും വെള്ളാപ്പള്ളി നടേശനെ നീക്കി. കമ്പനി ആക്ട് പ്രകാരമാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് ടി.ആര്‍. രവിയുടെ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. എസ്എന്‍ഡിപിയോഗം കമ്പനി ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നാണ് പറയുന്നത്.
യോഗം പ്രസിഡന്റ് എം.എന്‍. സോമന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി എന്നിവരടക്കം നിലവിലെ എല്ലാ ഭാരവാഹികളെയും ഹൈക്കോടതി സ്ഥാനത്തുനിന്ന് നീക്കി. കമ്പനി നിയമങ്ങള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. എസ്എന്‍ഡിപി യോഗത്തിന് പുതിയ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിനെ നിയമിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. പതിറ്റാണ്ടുകളായി സംഘടനയുടെ നിയന്ത്രണം കൈവശം വെച്ചിരുന്ന വെള്ളാപ്പള്ളിക്ക് നിയമപരമായി ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണിത്. നിലവിലെ ഭരണസമിതി അയോഗ്യരായതോടെ എസ്.എന്‍.ഡി.പി യോഗത്തിന്റെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ പുതിയ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിനെ നിശ്ചയിക്കേണ്ടി വരും.
വെള്ളാപ്പള്ളി നടേശനെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി















