തിരുവനന്തപുരം: എം.പിമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് കെ.പി.സി.സി നേതൃത്വം കര്‍ശന നിലപാടെടുത്തു. സമ്മര്‍ദങ്ങള്‍ക്കും, പ്രതിഷേധങ്ങള്‍ക്കും വഴങ്ങില്ല. ബുധനാഴ്ചയോടെ അന്തിമ പട്ടിക തയ്യാറാക്കും. നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷം സ്ഥാനാര്‍ത്ഥി ലിസ്റ്റ് പുറത്തിറക്കും. വട്ടിയൂര്‍ക്കാവിലും, കോവളത്തും മാത്രമാണ് സ്ഥാനാര്‍ഥികളായത്. പത്തനംതിട്ടയില്‍ നാല് സീറ്റിലും ചര്‍ച്ചയുണ്ടാകും. തിരുവനന്തപുരത്തും, പത്തനംതിട്ടയിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പ്രത്യേക ചര്‍ച്ചകള്‍ നടത്തും. ഇതിനിടെ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. 20 സീറ്റുകളില്‍ വിശദമായ ചര്‍ച്ച നടത്തും. തൃശൂര്‍ ജില്ലയില്‍ സീറ്റുകളില്‍ ധാരണയായി. ഏകദേശം അന്‍പതോളം സീറ്റുകളില്‍ മാത്രമാണ് ധാരണയായത്. തൃശൂര്‍ മണ്ഡലത്തില്‍ രാജന്‍.ജെ.പല്ലനായിരിക്കും മിക്കവാറും സ്ഥാനാര്‍ത്ഥിയാകുക. കൊങ്ങാട് സീറ്റ് മുസ്ലീം ലീഗിന് കൈമാറിയേക്കും.
ഒന്‍പതോളം എംപിമാരാണ് മത്സരിക്കാന്‍ താത്പര്യം അറിയിച്ചത്. മുതിര്‍ന്ന പല നേതാക്കളും മത്സരിക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. എംഎം ഹസ്സന്‍, എന്‍.ശക്തന്‍, വര്‍ക്കല കഹാര്‍, പാലോട് രവി എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകാന്‍ ശ്രമിക്കുന്നുണ്ട്. പത്തനതിട്ട ജില്ലയില്‍ അടൂരിലടക്കം നാല് സീറ്റുകളില്‍ തര്‍ക്കമുണ്ട്്.
എംപിമാര്‍ മത്സരിക്കേണ്ടതില്ല













