Newsskerala

കണ്ണൂരില്‍ മത്സരിക്കാനുറച്ച് കെ.സുധാകരന്‍

കണ്ണൂര്‍: സീറ്റ് നല്‍കാത്തതിലുള്ള അതൃപ്തി  തുടര്‍ന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. പൊതുപരിപാടികള്‍ ഒഴിവാക്കി വീട്ടിലാണ് കെ. സുധാകരന്‍. കണ്ണൂരില്‍ മത്സരിക്കും. തിങ്കളാഴ്ച രാഹുല്‍ ഗാന്ധിയെ ഇക്കാര്യം അറിയിക്കും. തന്റെ സ്ഥാനാര്‍ത്ഥിത്വം കണ്ണൂര്‍ ജില്ലില്‍ ഗുണം ചെയ്യുമെന്നാണ് സുധാകരന്റെ വാദം. അണികളെയും തന്റെ  മറ്റ് അനുയായികളെയും ചേര്‍ത്ത് പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കാനാണ് സുധാകരന്റെ  നീക്കം. ഡല്‍ഹിയിലേക്ക് പോകുന്നകാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഡല്‍ഹി ചര്‍ച്ചയില്‍ ഏത് ഫോര്‍മുല വച്ചാലും നിലപാടില്‍ നിന്ന് വ്യതിചലിക്കില്ലെന്ന തീരുമാനത്തിലാണ് സുധാകരന്‍. കഴിഞ്ഞ ദിവസം പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലൂടെ കണ്ണൂരുമായി തനിക്കുള്ള വൈകാരിക ബന്ധത്തെക്കുറിച്ച് സുധാകരന്‍ വിശദീകരിച്ചിരുന്നു. ഇത് കൂടാതെ മറ്റ് പ്രതികരണങ്ങളൊന്നും നടത്താന്‍ സുധാകരന്‍ തയാറായിരുന്നില്ല. എന്നാല്‍ കണ്ണൂരില്‍ സുധാകരന് കൂടി താല്‍പര്യമുള്ള ഒരാളെ സ്ഥാനാര്‍ഥിയാക്കാമെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു.പക്ഷെ ഈ ഓഫര്‍ സ്വീകരിക്കാന്‍ സുധാകരന്‍ തയാറല്ലെന്നാണ് വിവരം. കണ്ണൂരില്‍ തന്നെ മത്സരിപ്പിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് സുധാകരന്‍.

Leave a Comment

Your email address will not be published. Required fields are marked *