Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഗണപതി നിന്ദ: ഗോവിന്ദന് ഓർമ്മക്കുറവ്, ബ്രഹ്മികൃതം നൽകണമെന്ന് കേന്ദ്രമന്ത്രി മുരളീധരൻ


തൃശൂർ: ഓർമ്മക്കുറവിന് ഉത്തമമായ ബ്രഹ്മീകൃതം സേവിക്കുന്നതാണ് നല്ലതെന്ന് എം.വി.ഗോവിന്ദനോട് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഗണപതി മിത്താണെന്ന് പറഞ്ഞ ഗോവിന്ദൻ പിറ്റെ ദിവസം ഡൽഹിയിലെത്തിയപ്പോൾ ഓർമ്മ നഷ്ടമായി. ഗണപതി മിത്തല്ലെന്ന് പറഞ്ഞു. ഒല്ലൂർ തൈക്കാട്ടുശ്ശേരിയിൽ വൈദ്യ രത്നം ഗ്രൂപ്പിൻ്റെ മെൻഡേഴ്സ് ഡെയ്ക്കെത്തിയതായിരുന്നു അദ്ദേഹം.
ഡൽഹിയിൽ അവസരവാദ നാടകമാണ് ഗോവിന്ദൻ നടത്തിയത്.ഗണപതിയെ അധിക്ഷേപിച്ച സ്പീക്കർ മാപ്പ് പറയും വരെ പിന്നോട്ടില്ല. ഭരണഘടനാ പദവി വഹിക്കുന്ന ആളാണ് ഷംസീർ. സ്പീക്കർ വർഗീയ ചേരിതിരിവിന് വഴിതെളിയിക്കുന്ന പരാമർശം നടത്തിയത് ഭരണഘടനാ ലംഘനമാണ് ‘
വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ഭൂരിപക്ഷ സമുദായത്തെ അധിക്ഷേപിക്കുന്നത് ‘
ഗണപതി നിന്ദയിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭൂരിപക്ഷ സമുദായത്തിൻ്റെ വികാരത്തിന് പുല്ലുവിലയാണോ കോൺഗ്രസ് കൽപിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു
നിയമസഭയിൽ സ്പീക്കറെ ബഹിഷ്ക്കരിക്കാൻ കോൺഗ്രസ് എം. എൽ. എ മാർ തയ്യാറുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *