Newsskerala

സതീശന് എല്ലാവിധ ആശംസകളുമെന്ന്  ചെന്നിത്തല

തൃശൂര്‍: വി.ഡി. സതീശന് മുഖ്യമന്ത്രി പദവി നല്‍കിയ ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല.
സതീശന് തന്റെ  എല്ലാവിധ ആശംസകളും പൂര്‍ണ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്തു വര്‍ഷത്തെ ദുര്‍ഭരണത്തില്‍ നിന്ന് കേരളത്തിലെ ജനങ്ങളെ മോചിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് ഈ ഗവണ്‍മെന്റി നുള്ളതെന്നും അതിന് ജനങ്ങളുടെ പരിപൂര്‍ണ പിന്തുണയുണ്ടാകുമെന്ന് താന്‍ വിശ്വസിക്കുന്നതായും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

പുതിയ മന്ത്രിസഭയില്‍ ആരൊക്കെ ഉണ്ടാകണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രിസഭയില്‍ ചേരുമോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

Leave a Comment

Your email address will not be published. Required fields are marked *