പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ നഗരത്തിലെ കോട്ടമൈതാനത്തും പരിസരപ്രദേശങ്ങളിലും കണ്ടതായി സൂചന. വെളുപ്പിന് നെന്മാറ ബസ്് സ്റ്റാന്‍ഡിലും പ്രതിയെ കണ്ടു.. ഇവിടെ തിരച്ചില്‍ നടത്തിയെങ്കിലും ചെന്താമരയെ കണ്ടെത്താനായില്ല.
നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമരയെ തേടി നെട്ടോട്ടമോടി പോലീസ്. 125 പോലീസ് ഉദ്യോഗസ്ഥരാണ് നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തുന്നത്. ചെന്താമര രക്ഷപ്പെട്ടോടിയ അരക്കമലയിലും തിരുപ്പൂരിലും, പട്ടമലയിലും പോലീസ് അന്വേഷണം നടത്തി. പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ച് രണ്ട് മാസത്തോളം നെന്മാറ പഞ്ചായത്തില്‍ താമസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ചത്് കോടതിയെ പോലീസ് അറിയിക്കാതെയിരുന്നത് ഗുരുതരവീഴ്ചയായി. ചിറ്റൂര്‍ സ്വദേശികളായ നാട്ടുകാര്‍ പരാതി നല്‍കിയിട്ടും പോലീസ് ചെന്താമരയെ താക്കീത് ചെയ്ത് വിട്ടയയ്ക്കുക മാത്രമാണ് ചെയ്തതത. പോലീസിന്റെ വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്തി ഇന്ന് തന്നെ റിപ്പോര്‍ട്ട് നല്കാന് എ.ഡി.ജി.പി മനോജ് എബ്രഹാം നിര്‍ദേശം നല്കി.
2019 ഓഗസ്റ്റ് 31നാണ് നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയന്‍ കോളനിയില്‍ സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. കേസില്‍ അടുത്ത മാസം വിചാരണ തുടങ്ങാനിരിക്കേയാണു പ്രതി ചെന്താമര വിയ്യൂര്‍ ജയിലില്‍ നിന്ന് ഇടക്കാല ജാമ്യത്തില്‍ ഇറങ്ങിയത്.പോലീസ് ഗുരുതരവീഴ്ച വരുത്തി