Newsskerala

ഗോകുലം ഗോപാലനെ 6 മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചി: വ്യവസായിയും സിനിമാ നിര്‍മാതാവുമായ ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ്് ഡയറക്ടറേറ്റ് 6 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ചോദിക്കാന്‍ ഇഡിക്ക് അധികാരമുണ്ടെന്നും അതിന് മറുപടി പറയേണ്ട ചുമതല തനിക്കുണ്ടെന്നും ഗോകുലം ഗോപാലന്‍ മാധ്യമങ്ങളോടു പറഞ്ഞു.

ഇഡി ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ ഗോകുലത്തിന്റെ കോര്‍പറേറ്റ് ഓഫീസിലും ചെന്നൈ കോടമ്പാക്കത്തെ ഓഫീസിലും ഇഡി പരിശോധന നടത്തിയിരുന്നു.

ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ചിട്ടി സ്ഥാപനം വഴി അറുനൂറ് കോടിയോളം രൂപയുടെ വിദേശ നാണയ വിനിമയച്ചട്ടങ്ങളുടെ ലംഘനം നടന്നതായി ഇഡി കണ്ടെത്തിയിരുന്നു. ചെന്നൈയിലെ കേന്ദ്ര ഓഫീസില്‍ നിന്ന് ഒന്നരക്കോടി രൂപയും പിടിച്ചെടുത്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *