കോല്‍ക്കത്ത: തമിഴ്‌നാട്, പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംഗ്. ബംഗാളില്‍ ഇതുവരെ 19 ശതമാനവും തമിഴ്‌നാട്ടില്‍ 18 ശതമാനം പോളിംഗും രേഖപ്പെടുത്തി. വോട്ടിംഗ് യന്ത്രങ്ങളിലെ തകരാര്‍മൂലം ചിലയിടങ്ങളില്‍ വോട്ടിംഗ് തടസപ്പെട്ടു. നടന്‍ രജനീകാന്ത് ചെന്നൈ സ്റ്റെല മേരീസ് കോളജിലെത്തി വോട്ട് രേഖപ്പെടുത്തി. എല്ലാവരും തങ്ങളുടെ ജനാധിപത്യ കടമ നിര്‍വഹിക്കണമെന്ന് വോട്ട് ചെയ്തശേഷം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പറഞ്ഞു. ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ 4023 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.
പശ്ചിമബംഗാളിലെ 152 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. 142 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് 29ന് നടക്കും. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഇരു സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തമിഴ്‌നാട്, ബംഗാള്‍ തെരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംഗ്
















