Newsskerala

മലയാളികള്‍ക്ക് ഓണസമ്മാനം! 20 കോച്ചുള്ള വന്ദേഭാരത് കേരളത്തില്‍

ചെന്നൈ: തിരുവനന്തപുരംമംഗലാപുരം വന്ദേ ഭാരത് എക്‌സ്പ്രസിന് അധിക കോച്ചുകള്‍ അനുവദിച്ചു. 4 അധിക കോച്ചുകളാണ് അനുവദിച്ചത്. ട്രെയിനിലെ കോച്ചുകളുടെ എണ്ണം 16ല്‍ നിന്ന് 20 ആകും. കോച്ച് വര്‍ദ്ധനവ് നിലവില്‍ വരുക സെപ്റ്റംബര്‍ 9 മുതല്‍. കേന്ദ്ര റെയില്‍വേ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. മലയാളികള്‍ക്ക് റെയില്‍വേയുടെ ഓണസമ്മാനമാണിത്.

ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്‌സ്പ്രസിന്റെ കോച്ചുകളുടെ എണ്ണമാണ് വര്‍ധിപ്പിച്ചത്. അധിക കോച്ചുകള്‍ വരുന്നതോടെ ടിക്കറ്റ് ലഭിക്കല്‍ എളുപ്പമാകും. സെപ്റ്റംബര്‍ ഒന്‍പതുമുതല്‍ പുതിയ കോച്ചുകളുമായാണ് വന്ദേഭാരത് സര്‍വീസ് നടത്തുക.

വന്ദേഭാരതിന് യാത്രക്കാര്‍ക്കിടയിലുള്ള ഡിമാന്റ് കൂടി കണക്കിലെടുത്താണ് റെയില്‍വേയുടെ തീരുമാനം. 2025 – 26 സാമ്പത്തിക വര്‍ഷത്തിലെ ജൂലൈ 31 വരെയുള്ള യാത്രക്കാരുടെ എണ്ണം കണക്കാക്കിയാണ് കോച്ചുകള്‍ അപ്‌ഗ്രേഡ് ചെയ്തത്.

നിലവില്‍ ഇന്ത്യന്‍ റെയില്‍വേ 144 വന്ദേ ഭാരത് ട്രെയിനുകളുടെ സര്‍വീസ് നടത്തുന്നുണ്ട്. എല്ലാ വന്ദേഭാരത് ട്രെയിനുകളും യാത്രക്കാരുടെ എണ്ണത്തില്‍ മികച്ച നേട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *