കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും ഇന്‍ഫ്‌ളുവന്‍സറുമായ പേളി മാണിയുടെ പ്രതികരണം ചര്‍ച്ചയായതിന് പിന്നാലെ താരത്തിന്റെ സോഷ്യല്‍ മീഡിയാ ഫോളോവേഴ്സിൽ വൻ കൊഴിഞ്ഞുപോക്ക്. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് 5.7 മില്യണില്‍ നിന്ന് 5.5 മില്യണിലേക്ക് ഇടിഞ്ഞു. രണ്ട് ലക്ഷത്തിലേറെ ഫോളോവേഴ്‌സിന്റെ കുറവാണ് ഉണ്ടായത്. യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തിലും വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.
നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ന്നതില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ജന്തര്‍ മന്തറില്‍ സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളോട് സുരക്ഷിതരായിരിക്കാനും ജീവന്‍ അപകടത്തിലാക്കാതെ വീട്ടിലേക്ക് മടങ്ങാനും പറഞ്ഞു കൊണ്ടുള്ള പേളിയുടെ പോസ്റ്റാണ് വിമര്‍ശനത്തിന് ഇടയായത്.
















