Newsskerala

നെഹ്റു ട്രോഫി; വേദികളുടെ നിര്‍മാണ കരാര്‍ വിവാദ കമ്പനി ഓസ്‌കാര്‍ ഇവന്റ്‌സിന് നല്‍കാന്‍ നീക്കം

ആലപ്പുഴ: ഈവര്‍ഷത്തെ  നെഹ്റു ട്രോഫി ജലമേളയുടെ നടത്തിപ്പ് വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയ്ക്ക് നല്‍കാന്‍ നീക്കത്തിനെതിരെ എതിര്‍പ്പ്് ശക്തമായി. കലൂര്‍ സ്റ്റേഡിയത്തില്‍ ഉമാ തോമസ് എംഎല്‍എക്ക് അപകടമുണ്ടായ പരിപാടി സംഘടിപ്പിച്ച ഓസ്‌കാര്‍ ഇവന്റ്‌സിന് കരാര്‍ നല്‍കാനാണ് ആലോചന.

കലൂര്‍ സ്റ്റേഡിയത്തില്‍ സിനിമാ താരത്തിന്റെ നൃത്തപരിപാടി സംഘടിപ്പിച്ചതിന്റെ വിഡിയോ ദൃശ്യങ്ങള്‍ കളക്ടര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചാണ് നെഹ്റു ട്രോഫി ജലമേളയുടെ നടത്തിപ്പിലേക്ക് ഓസ്‌കാര്‍ ഇവന്റ്‌സ് കടക്കുന്നത്. പരിപാടിയുടെ സജ്ജീകരണങ്ങള്‍ ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ക്ക് ഇഷ്ടപ്പെടുകയും കരാര്‍ ഓസ്‌കാറിന് തന്നെ നല്‍കാന്‍ ഏകദേശ ധാരണയാവുകയും ചെയ്തു. ഇതിനിടെയാണ് എന്‍ടിബിആര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ എതിര്‍പ്പുയര്‍ന്നത്. ഉമ തോമസ് എംഎല്‍എക്ക് അപകടമുണ്ടായ പരിപാടിയുടെ നടത്തിപ്പുകാര്‍ തന്നെയാണ് നെഹ്റു ട്രോഫിയിലേക്കും എത്തുന്നതെന്നത് പരസ്യമായതോടെ പ്രതിഷേധം വ്യാപകമാവുകയാണ്ഇ റിഗേഷന്‍ വകുപ്പിന് കീഴിലുള്ള എല്ലാ ജോലികളും ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് നല്‍കാനാണ് തീരുമാനം.

Leave a Comment

Your email address will not be published. Required fields are marked *