തിരുവനന്തപുരം: സിഎംആര്‍എല്‍ -എക്സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകള്‍ വീണ വിജയനും കുരുക്ക് മുറുകുന്നു. കേസില്‍ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത ഇഡിക്ക് നല്‍കിയ മൊഴിയാണ് പിണറായി കുടുംബത്തിന് വലിയ തിരിച്ചടിയായിരിക്കുന്നത്.
2024 ഏപ്രിലില്‍ വീട്ടില്‍ വച്ച് നടന്ന ചോദ്യം ചെയ്യലിലാണ് കര്‍ത്ത മൊഴി നല്‍കിയത്. പിണറായി വിജയനുമായുള്ള അടുപ്പത്തിന്റെ പേരിലാണ് വീണയ്ക്കും കമ്പനിക്കും പണം നല്‍കിയത്. വീണയോ എക്‌സാലോജിക്കോ സിഎംആര്‍എലിന് യാതൊരു സേവനങ്ങളും നല്‍കിയിട്ടില്ലെന്നുമാണ് കര്‍ത്ത ഇഡിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നത്.
2017 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ ഏകദേശം 2.78 കോടി രൂപയാണ് വീണയ്ക്കും എക്സാലോജിക്കിനുമായി കൈമാറിയത്. വീണയ്ക്ക് പ്രതിമാസം അഞ്ചുലക്ഷം രൂപയും എക്സാലോജിക്കിന് മൂന്നുലക്ഷം രൂപയും എന്ന നിലയിലായിരുന്നു പണമിടപാട് നടത്തിയത്.
മാസപ്പടി കേസില്‍ വീണാ വിജയന് കുരുക്ക്















