Newsskerala

പ്രിയദര്‍ശിനി ബസിലെ ജീവനക്കാരെ കയ്യേറ്റം ചെയ്താല്‍ കടുത്ത നടപടിയെന്ന് ഗതാഗതമന്ത്രി

തൃശൂര്‍: കെഎസ്്ആര്‍ടിസിയുടെ  പ്രിയദര്‍ശിനി ബസിലെ ജീവനക്കാരെ സ്വകാര്യ ബസ് ജീവനക്കാര്‍ തടയുന്നതും കയ്യേറ്റം ചെയ്യുന്നതും അംഗീകരിക്കാനാവില്ലെന്ന് ഗതാഗതമന്ത്രി സി.പി. ജോണ്‍. കടുത്ത നിയമ നടപടി ഉണ്ടാകും.സ്ത്രീകള്‍ക്കുള്ള സീറോ ടിക്കറ്റ്,പുരുഷന്‍മാര്‍ക്ക് നല്‍കി കണ്ടക്ടര്‍മാര്‍ പണം തട്ടുന്നുണ്ടോ എന്നറിയാന്‍ പരിശോധന ശക്തമാക്കുമെന്നും മന്ത്രി  പറഞ്ഞു. സ്വകാര്യ ബസുകളുടെ പ്രശ്‌നം പരിഹരിക്കുമെന്നും ഗതാഗത മന്ത്രി വിശദമാക്കി. സ്വകാര്യ ബസുകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനുള്ള പദ്മകുമാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കും. കെഎസ്ആര്‍ടിസിക്കും സ്വകാര്യ ബസ് മേഖലയ്ക്കും പ്രശ്‌നമുണ്ടാകാത്ത രീതിയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് കമ്മിറ്റിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. പ്രിയദര്‍ശിനി ബസ് ജീവനക്കാര്‍ക്കെതിരായ ആക്രമണത്തില്‍ പൊലീസ് നടപടി തുടരും. അത്തരം ആക്രമണത്തിന് തുനിയാതിരിക്കുന്നതാണ് നല്ലത്. സീറോ ടിക്കറ്റ് പുരുഷന്മാര്‍ക്ക് നല്‍കുന്നത് ഇരിക്കുന്ന കമ്പ് വെട്ടുന്ന നടപടിയാണ്. അത്തരത്തിലുള്ള സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കടുത്ത നടപടിയുണ്ടാവുമെന്നും ഗതാഗത മന്ത്രി മുന്നറിയിപ്പ് നല്‍കുന്നു.
സര്‍ക്കാര്‍ പണം അങ്ങോട്ട് നല്‍കിയാണ് പ്രിയദര്‍ശിനി ബസ് സര്‍വീസ് നടത്തുന്നത്. ഗവി അടക്കമുള്ള വിനോദ സഞ്ചാര മേഖലകളിലേക്കുള്ള പ്രിയദര്‍ശിനി ബസിലെ തിരക്ക് സാവധാനം സാധാരണ നിലയിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Comment

Your email address will not be published. Required fields are marked *