Newsskerala

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച:എന്‍ടിഎയില്‍ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

ദില്ലി: എന്‍ടിഎയില്‍ കടുത്ത നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. 47 ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. വീഴ്ച വരുത്തിയ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടിയും ക്രിമിനല്‍ നടപടിയും സ്വീകരിക്കും. നീറ്റ് അടക്കമുള്ള ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് നടപടി. എന്‍ടിഎ ഉടച്ചുവാര്‍ക്കാനുള്ള കൂടുതല്‍ നടപടികള്‍ വരും ദിവസങ്ങളിലെന്നും റിപ്പോര്‍ട്ട്. രാത്രി 8 മണിക്കായിരുന്നു നടപടി വിവരം പുറത്തുവിട്ടത്. അതേസമയം, നിരോധനാജ്ഞ ഏര്‍പ്പെടുത്തിയ മേഖലയില്‍ നിയന്ത്രണം കടുപ്പിച്ച് ദില്ലി ട്രാഫിക്ക് പൊലീസ് രം?ഗത്തെത്തി. ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ക്കും ഫുഡ് ഡെലിവറി സര്‍വ്വീസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. പൊതുജനങ്ങളോട് ഈ മേഖലകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാനും നിര്‍ദേശം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *