Newsskerala

യുവാക്കളുടെ ഭാവിയെ തകര്‍ത്തത് മോദി’; മറുപടിയുമായി രാഹുല്‍ഗാന്ധി, പാര്‍ലമെന്റിന് മുന്നില്‍ എംപിമാരുടെ ഉന്തും തള്ളും

ദില്ലി: പ്രധാനമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. യുവാക്കളുടെ ഭാവിയെ തകര്‍ത്തത് മോദിയാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെ പുറത്താക്കണമെന്നും വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിക്കണമെന്നും അവരെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ ഈ ആവശ്യങ്ങള്‍ വ്യക്തമെന്നും രാഹുല്‍ പറഞ്ഞു.

പാര്‍ലമെന്റ് കവാടത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും നേര്‍ക്കുനേര്‍ മുദ്രാവാക്യം വിളിച്ചു. പ്രധാന്റെ രാജി ഇല്ലാതെ ചര്‍ച്ച വേണ്ടെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഫാസ്റ്റ് ട്രാക്ക് കോടതി ഇപ്പോഴാണോ ആലോചിക്കുന്നതെന്ന് കെ.സി ചോദിച്ചു. സോണിയ ഗാന്ധിയും പങ്കെടുത്തു. എംപിമാര്‍ക്കിടയില്‍ ഉന്തും തള്ളുമുണ്ടായി. സുരക്ഷ ഉദ്യോഗസ്ഥര്‍ ഇടയില്‍ നിന്ന് സംഘര്‍ഷം ഒഴിവാക്കി.

പ്രതിപക്ഷ ബഹളത്തില്‍ ലോക്‌സഭ ഉച്ചവരെ നിര്‍ത്തിവെച്ചു. തുടര്‍ച്ചയായ നാലാം ദിവസമാണ് സഭ തടസ്സപ്പെടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *