കൊല്ലം: കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവത്തില്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്. കുണ്ടറ സ്വദേശി സിയാദിന്റെ മരണത്തില്‍ പൊലീസിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണ് സിയാദ് മരിച്ചതെന്നാണ് ആരോപണം. ഒരു മാസം മുന്‍പായിരുന്നു സംഭവം. സിയാദിനെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. ഒന്നര മാസം മുന്‍പാണ് 13 വയസ്സുകാരനെ കാണാന്‍ ഇല്ലെന്ന പരാതിയില്‍ അയല്‍വാസിയായ സിയാദിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ചോദ്യം ചെയ്ത് തൊട്ടടുത്ത ദിവസം രാവിലെ വിട്ടയച്ചിരുന്നു. രണ്ട് ദിവസം മുന്‍പ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സിയാദ് മരണപ്പെട്ടത്. പൊലീസ് മര്‍ദനമാണ് മരണകാരണമെന്നാണ് കുടുംബത്തിന്റെ ആക്ഷേപം.













