Newsskerala

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. പി തങ്കച്ചന്‍ അന്തരിച്ചു

കൊച്ചി: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. ആലുവ രാജഗിരി ആശുപത്രി ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. 2004 മുതല്‍ 2018 വരെ തുടര്‍ച്ചയായി പതിനാല് വര്‍ഷം യു.ഡി.എഫ് കണ്‍വീനര്‍ ആയിരുന്നു. കെപിസിസിയുടെ മുന്‍ പ്രസിഡന്റ്, എട്ടാം കേരള നിയമസഭയിലെ സ്പീക്കര്‍, രണ്ടാം എ.കെ.ആന്റണി മന്ത്രിസഭയിലെ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് പി.പി. തങ്കച്ചന്‍.

കെ കരുണാകരന്റെ വിശ്വസ്തനായ അനുയായി ആയിരുന്നു പി പി തങ്കച്ചന്‍. എ ഗ്രൂപ്പിലെ എല്ലാ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം, ചുരുങ്ങിയ കാലം മാത്രമാണ് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി പ്രവര്‍ത്തനം നടത്തിയിരുന്നത്. തുടര്‍ച്ചയായി പെരുമ്പാവൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.

പി പി തങ്കന്‍ച്ചന്റെ മൃതദേഹം നാളെ രാവിലെ 10 മണിക്ക് പെരുമ്പാവൂരിലെ വസതിയിലേക്ക് കൊണ്ടുപോകും. പൊതുദര്‍ശനം 11 മണി മുതല്‍ പെരുമ്പാവൂരിലെ വസതിയില്‍ നടക്കും. സംസ്‌കാരം മറ്റന്നാള്‍ വൈകിട്ട് മൂന്നുമണിക്ക് നെടുമ്പാശ്ശേരി അകപ്പറമ്പ് പള്ളിയില്‍.

Leave a Comment

Your email address will not be published. Required fields are marked *