ന്യൂഡല്‍ഹി :വിവേക് വിഹാറിലുണ്ടായ തീപിടുത്തത്തില്‍ 9 മരണം. 12ലധികം പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 3 30 ഓടെയായിരുന്നു സംഭവം. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഡല്‍ഹി വിവേക് വിഹാറിലെ നാലുനില കെട്ടിടത്തിലാണ് തീപിടുത്തത്തെ തുടര്‍ന്നുള്ള അതിദാരുണമായ സംഭവം. പുലര്‍ച്ചെ 3:30 ഓടെ ആയിരുന്നു കെട്ടിടത്തിന് തീപിടിച്ചത്.
തീപിടുത്ത വിവരം ലഭിച്ചു ഉടന്‍തന്നെ പതിനാലോളം അഗ്‌നിരക്ഷാസേന യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കെട്ടിടത്തിന്റെ രണ്ടാം നിലയിലുണ്ടായ തീപിടുത്തം മുകളിലെ നിലകളിലേക്ക് പടരുകയായിരുന്നു. തീപിടുത്തത്തില്‍ 9 പേര്‍ മരണപ്പെട്ടതായും 12ലധികം പേര്‍ക്ക് പരിക്കേറ്റതായും പോലീസ് അധികൃതര്‍ അറിയിച്ചു.
പരുക്കേറ്റവരെ ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ഒന്‍പതു പേരെയും തിരിച്ചറിഞ്ഞു. രണ്ടുമണിക്കൂര്‍ത്തെ പരിശ്രമത്തിന് ഒടുവിലാണ് അഗ്‌നി രക്ഷാസേന തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിന്റെ മൂന്നുനിലകള്‍ പൂര്‍ണമായും കത്തി നശിച്ചു. തീപിടുത്തത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല.


















