കോഴിക്കോട്: ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്‌സ്പ്രസിന് നേരെയുണ്ടായ കല്ലേറില്‍ വിദ്യാര്‍ഥിനിക്ക് പരിക്കേറ്റ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കടലുണ്ടി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാര്‍ (30) ആണ് പിടിയിലായത്. റെയില്‍വേ പോലീസ് ആണ് പ്രതിയെ പിടികൂടിയത്. എരഞ്ഞോളി താഴേക്കുനിയില്‍ ഐശ്വര്യയ്ക്ക്(22) ആണ് കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റത്. മാര്‍ച്ച് 30ന് ആയിരുന്നു സംഭവം. പ്രതി ലഹരി ഉപയോഗിച്ച ശേഷം ട്രെയിനിന് നേരെ കല്ലെറിയുകയായിരുന്നുവെന്നാണ് പോലീസ് അറിയിക്കുന്നത്. ആലുവ യുസി കോളജിലെ ബയോ ഇന്‍ഫര്‍മാറ്റിക് പിജി വിദ്യാര്‍ഥിനിയാണ് ഐശ്വര്യ. ആലുവയിലെ ഹോസ്റ്റലില്‍ നിന്നും ട്രെയിനില്‍ കോഴിക്കോട് പുറമേരിയിലെ വീട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു പരിക്കേറ്റ ഐശ്വര്യ. ഫറോക്കിനും കടലുണ്ടിക്കും ഇടയില്‍ വച്ചായിരുന്നു സംഭവം നടന്നത്. കല്ലേറില്‍ ഐശ്വര്യയുടെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇടതുവശത്തെ രണ്ടു പല്ലുകള്‍ നഷ്ടമാവു
ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍


















