Newsskerala

കൊടുങ്ങല്ലൂരില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ചികിത്സാപിഴവെന്ന് പരാതി

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചത്് ചികിത്സാപിഴവുമൂലമെന്ന്് കുടുംബം. പതിയാശേരി സ്വദേശി നൗഫലിന്റെ  ഭാര്യ ഷബ്‌നയുടെ കുഞ്ഞാണ് മരിച്ചത്. കൊടുങ്ങല്ലൂരിലെ പണിക്കേഴ്‌സ് ആശുപത്രിക്കെതിരെ കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട് .ഷബ്‌നയെ ഇന്നലെയാണ് പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നാണ് കുട്ടി മരിച്ചു എന്ന വിവരം ബന്ധുക്കള്‍ അറിയുന്നത്. പണിക്കേഴ്‌സ് ആശുപത്രിക്കെതിരെ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Leave a Comment

Your email address will not be published. Required fields are marked *