Newsskerala

കെ.പി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു

കോഴിക്കോട്: മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.പി ഉണ്ണികൃഷ്ണന്‍ (89) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1989-90 കാലത്ത് വി പി സിംഗ് സര്‍ക്കാരില്‍ ഉപരിഗതാഗത  വാര്‍ത്തവിനിമയ വകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രിയായിരുന്നു. ഇറാഖ് – കുവൈറ്റ് യുദ്ധകാലത്ത് കുവൈറ്റില്‍ കുടുങ്ങിയ നഴ്സുമാരെ നാട്ടിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. ആറ് തവണ വടകര മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് വിജയിച്ചു. 1971ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വടകരയില്‍ നിന്നാണ് ആദ്യം ജയിച്ചത്. പിന്നീട് 1977, 1980, 1984, 1989, 1991 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിലും ലോക്‌സഭയില്‍ വടകരയുടെ പ്രതിനിധിയായി. കേരളത്തില്‍ ഒരേ ലോക്സഭാ മണ്ഡലത്തില്‍ തുടര്‍ച്ചയായി ഏറ്റവും അധികം തവണ വിജയിച്ച വ്യക്തി എന്ന പ്രത്യേകതയും കെ.പി ഉണ്ണികൃഷ്ണനുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *