Newsskerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം;  ചര്‍ച്ച ഇസ്ലാമാബാദില്‍

ഇസ്ലാമാബാദ്: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ച ഇസ്ലാമാബാദില്‍ നടക്കും. നിര്‍ണായക നീക്കവുമായി പാക്കിസ്ഥാന്‍. തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ നടക്കുന്ന ഈ നീക്കങ്ങളില്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സജീവമായി ഇടപെടുന്നുണ്ട്. ഈ ആഴ്ച തന്നെ ഇസ്ലാമാബാദില്‍ വെച്ച് അമേരിക്കയുടെയും ഇറാന്റെയും ഉന്നത പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്റെ  ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നയതന്ത്ര നീക്കം. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ പിന്തുണയും പാക് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. ഇതു സംബന്ധിച്ച് ഷെഹ്ബാസ് ഷെരീഫ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി ഫോണില്‍ സംസാരിച്ചു. പാക്കിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ ആസിം മുനീറും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *