ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സത്യനികേതനില്‍ വിദ്യാര്‍ഥികള്‍ താമസിച്ചിരുന്ന അഞ്ചുനില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. നിരവധി വിദ്യാര്‍ഥികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന സൂചനയെ തുടര്‍ന്ന് പരിശോധന തുടരുകയാണ്. 15 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ഡല്‍ഹി സര്‍വകലാശാല സൗത്ത് കാമ്പസ് പൊലിസ് സ്റ്റേഷന് പരിധിയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. സത്യനികേതന് സമീപമുള്ള ഹോട്ടല്‍ ഡെയ്സ് എന്ന ബോയ്സ് ഹോസ്റ്റല്‍ കെട്ടിടമാണ് തകര്‍ന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നാല് പേരെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു.
ഡല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്നുവീണു: ഒരു മരണം; നിരവധി പേര് കുടുങ്ങിക്കിടക്കുന്നു











