Newsskerala

അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ തൃശൂരിൽ പൊലീസ് കസ്റ്റഡിയില്‍;

തൃശൂര്‍: ഒഴിവില്‍ കഴിയുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ പൊലീസ് കസ്റ്റഡിയില്‍. തൃശൂരില്‍ നിന്നാണ് അഖിലിനെ കസ്റ്റഡിയിലെടുത്തത്. വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. അഖിലിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കോതമംഗലം ഇന്‍സ്‌പെക്ടറെ ഭീഷണിപ്പെടുത്തിയ കേസിലാണ് അര്‍ജുന്‍ ആയങ്കിയെ പൊലീസ് തിരയുന്നത്. അതേസമയം, അർജുൻ ആയങ്കി കാറിൽ പന്നിയങ്കര ടോൾ കടക്കുന്ന ദൃശ്യം പുറത്തുവന്നു. പൊലീസിനെ കബളിപ്പിച്ച് അർജുൻ തൃശൂരിൽ നിന്നും വണ്ടി മാറിയെന്നാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *