തൃശ്ശൂര്‍ : മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാത 544 കുതിരാനില്‍ മണ്ണിടിച്ചിലുണ്ടായി. ഇരട്ടക്കുഴല്‍ തുരങ്കത്തിന്റെ പടിഞ്ഞാറുഭാഗത്ത് മണ്ണിടിച്ചില്‍. മലയുടെ മുകളില്‍ രണ്ടിടത്ത് നിന്നാണ് ചെറിയതോതില്‍ മണ്ണിടിച്ചില്‍ ആരംഭിച്ചത്. കുതിരാന്‍ മല തുരന്നാണ് തുരങ്കം നിര്‍മ്മിച്ചിട്ടുള്ളത്. പാറക്കെട്ടിനു മുകളില്‍ മണ്ണും മരങ്ങളും ഉള്‍പ്പെടുന്ന ഭാഗത്താണ് മണ്ണിടിച്ചല്‍ തുടങ്ങിയത്. രാവിലെ മുതല്‍ ഇവിടെ കനത്തതോതില്‍ മഴ പെയ്യുന്നുണ്ട്്. ഹൈവേ കണ്‍ട്രോള്‍ റൂമിലെ പട്രോളിംഗ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
നിര്‍മ്മാണ സമയത്ത് കിഴക്കേ തുരങ്കമുഖത്ത് സമാനമായ രീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. അന്ന് തുരങ്കമുഖം പൂര്‍ണ്ണമായും മൂടിപ്പോകുന്ന രീതിയിലായിരുന്നു മണ്ണിടിച്ചില്‍ ഉണ്ടായത്. തുടര്‍ന്ന് മലഞ്ചെരുവ് തട്ടുകളാക്കി തിരിക്കുകയും ഷോര്‍ട്ട് കോണ്‍ക്രീറ്റിടല്‍ നടത്തി ബലപ്പെടുത്തിയിരുന്നു.എന്നാല്‍ പടിഞ്ഞാറേ തുരങ്കമുഖത്ത് ഇത് ചെയ്തിട്ടില്ല. നിലവില്‍ ഭയക്കേണ്ട സാഹചര്യം ഇല്ല എന്നാണ് അധികൃതരുടെ വാദം. മുന്‍മന്ത്രി കെ.രാജനും, കളക്ടര്‍ ശിഖാ സുരേന്ദ്രനും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചു.
കുതിരാൻ മണ്ണിടിച്ചിൽ : നിലവില്‍ ഭയക്കേണ്ട സാഹചര്യം ഇല്ല











