Newsskerala

അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണം: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

ചാലക്കുടി: അതിരപ്പിള്ളി തുമ്പൂര്‍മുഴിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടുന്നതിനിടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ തോളെല്ലിന് പൊട്ടലുണ്ട്.പുലര്‍ച്ചെ ആറുമണിയോടെയാണ് സംഭവം നടന്നത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സച്ചി, വാച്ചര്‍മാരായ നടരാജന്‍, മണികണ്ഠന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മണികണ്ഠന്റെ തോളെല്ലിനാണ് പരിക്കേറ്റത്.
പ്രദേശത്തെ സൗരോര്‍ജ വൈദ്യുതി വേലി തകര്‍ത്ത് കാട്ടാന എത്തിയ വിവരമറിഞ്ഞാണ് രാത്രി പെട്രോളിങ്ങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. തുടര്‍ന്ന് റോഡിലൂടെ പാഞ്ഞടുത്ത ആന ഉദ്യോഗസ്ഥരെ ഓടിക്കുകയായിരുന്നു. ഇതിനിടെയാണ് ഇവര്‍ക്ക് പരിക്കേറ്റത്.

Leave a Comment

Your email address will not be published. Required fields are marked *