Newsskerala

വി അബ്ദുറഹ്‌മാന്റെ വാദങ്ങള്‍ തള്ളി മന്ത്രി ജെനീഷ്

ദില്ലി: മെസ്സിയുടെ പേരില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി വി.അബ്ദുറഹ്‌മാന്റെ വാദങ്ങള്‍ തള്ളി കായികമന്ത്രി ഒ.ജെ ജെനീഷ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തുവെന്നും സ്വകാര്യവ്യക്തിക്ക് ലാഭമുണ്ടാക്കാനുള്ള ഇടപെടല്‍ നടന്നുവെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തില്‍ കഴമ്പില്ല. 20 ദിവസം മുന്‍പ് മാത്രം റജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന നടന്നില്ല. മന്ത്രിയുടെ ഓഫീസിലേക്ക് വന്ന പ്രൊപ്പോസലില്‍ റൂള്‍സ് ഓഫ് പ്രൊസിജ്യര്‍ പാലിച്ചില്ലെന്നും മന്ത്രി ദില്ലിയില്‍ പറഞ്ഞു.

അമീറ ആരെന്ന കാര്യത്തില്‍ മുന്‍മന്ത്രി വ്യക്തത വരുത്തണം. ദുരൂഹമായ പേരാണ്. അതിലടക്കം അന്വേഷണം വേണം. മുന്‍ മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞിരുന്നോ?. മന്ത്രിയുടെ വിദേശയാത്രയില്‍ സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്യപ്പെട്ടു. 14 ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്. സര്‍ക്കാരിനെ മുന്‍മന്ത്രി നോക്കുകുത്തിയാക്കി. 126 കോടി നഷ്ടപ്പെട്ട സ്പോണ്‍സര്‍ അത് തിരിച്ചുകിട്ടാന്‍ എന്ത് ചെയ്തു. എന്തുകൊണ്ട് പരാതി നല്‍കിയില്ല. സ്‌പോണ്‍സറെ തെരഞ്ഞെടുഞ്ഞത് സംബന്ധിച്ച മാനദണ്ഡങ്ങള്‍ ഒന്നും ഫയലുകളില്‍ ഇല്ല. ലാഭ വിഹിതം ആര്‍ക്ക് പോകും എന്നതില്‍ വ്യക്തതയില്ലെന്നും ഒ.ജെ ജെനീഷ് പറഞ്ഞു. മുന്‍മുഖ്യമന്ത്രി അറിഞ്ഞായിരുന്നോ അബ്ദുഹ്‌മാന്റെ വിദേശയാത്രയെന്നത് പരിശോധിച്ച് പറയാമെന്നും സ്വാഭാവികമായും അറിയേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *