ദില്ലി: കളിക്കളത്തില്‍ നിന്ന് വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന നായകന്‍ ലിയോണല്‍ മെസ്സി. ഫുട്‌ബോളില്‍ കൂടുതല്‍കാലം തുടരുമോയെന്ന് സംശയമാണെന്നും അച്ഛനില്ലാതെ മുന്നോട്ട് പോവുക പ്രയാസമാണെന്നും മെസ്സി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. അച്ഛന്റെ മരണശേഷം മെസ്സിയുടെ ആദ്യ പ്രതികരണമാണിത്. മെസ്സിയുടെ പിതാവ് ഹോര്‍ഹെ മെസ്സി ഓഗസ്റ്റ് 7-നാണ് അന്തരിച്ചത്. ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു ഹോര്‍ഹെ. പിതാവിന്റെ മരണ ശേഷം മെസ്സി ആദ്യമായി നടത്തിയ വികാരനിര്‍ഭരമായ ഇന്‍സ്റ്റഗ്രാം കുറിപ്പ് കായികലോകത്തിന് നിരാശയേകുന്നതാണ്. പിതാവിന്റെ വേര്‍പാട് നല്‍കിയ മാനസിക ആഘാതത്തില്‍ ഇനി എത്രനാള്‍ ഫുട്‌ബോളില്‍ തുടരാനാകുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് മെസ്സി വ്യക്തമാക്കി.
വിരമിക്കല്‍ സൂചന നല്‍കി മെസ്സി








