Newsskerala

അണുബാധ: അണ്ണാ ഹസാരെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ: സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത അണു ബാധയെയും വൃക്ക സംബന്ധമായ അസുഖത്തെയും തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ഡോ. ഗൗതം ഭന്‍സാലിയുടെ നേതൃത്വത്തില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ തുടരുകയാണ് അദ്ദേഹം.
അദ്ദേഹത്തിന്റെ ഗ്രാമമായ റാലെഗാവ് സിദ്ധിയിലെ തന്റെ സഹായികള്‍ക്കൊപ്പം കാര്‍ഡിയാക് ആംബുലന്‍സിലാണ് അണ്ണാ ഹസാരെയെ ആശുപത്രിയില്‍ എത്തിച്ചത്. ഹസാരെയുടെ പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും, അതിനുശേഷം തുടര്‍ചികിത്സ സംബന്ധിച്ച തീരുമാനമെടുക്കുമെന്നും ഡോ. ഭന്‍സാലി അറിയിച്ചു.
2011-ലെ ‘ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍’ പ്രസ്ഥാനത്തിലൂടെയാണ് ഹസാരെ ദേശീയതലത്തില്‍ ശ്രദ്ധേയനായത്. അതിനുമുമ്പ് തന്നെ, സാമൂഹിക സേവനരംഗത്തും അഴിമതിക്കെതിരായ പ്രവര്‍ത്തനങ്ങളിലും മഹാരാഷ്ട്രയിലുടനീളം അദ്ദേഹം അറിയപ്പെട്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *