Newsskerala

കുന്നംകുളത്തെ പൊലീസ് മര്‍ദനം; നീതി കിട്ടിയില്ലെന്ന് വിഎസ് സുജിത്ത്

തൃശ്ശൂര്‍: നീതി കിട്ടിയില്ലെന്ന് കുന്നംകുളത്ത് പൊലീസ് മര്‍ദ്ദനത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഎസ് സുജിത്ത്. വിവരാവകാശ നിയമ പ്രകാരം പൊലീസ് സ്റ്റേഷനിലെ മര്‍ദ്ദന ദൃശ്യങ്ങള്‍ ശേഖരിച്ച് ഒരു വര്‍ഷം തികയുമ്പോഴാണ് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് സുജിത്ത് തുറന്ന കത്തെഴുതിയത്. എപ്പോഴും സുജിത്തിനൊപ്പം ആണെന്നായിരുന്നു തൃശ്ശൂര്‍ ഡിസിസി നേതൃത്വത്തിന്റെ പ്രതികരണം. ഭയപ്പെടേണ്ട ഞങ്ങള്‍ കൂടെയുണ്ട് എന്ന് പറഞ്ഞവര്‍ വാക്ക് പാലിക്കണമെന്നാണ് ദൃശ്യങ്ങള്‍ പുറത്തുവന്ന് ഒരു വര്‍ഷത്തിനിപ്പുറം സുജിത്ത് സര്‍ക്കാറിനോടും കെപിസിസി നേതൃത്വത്തോടും ആവശ്യപ്പെടുന്നത്. രണ്ട് കൊല്ലം നീണ്ട നിയമ പോരാട്ടങ്ങള്‍ ഒടുവിലാണ് മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സുജിത്തും സംരക്ഷകനായ കോണ്‍ഗ്രസ് നേതാവ് വര്‍ഗീസ് ചൊവ്വന്നൂരും ചേര്‍ന്ന് ശേഖരിച്ചത്. 

Leave a Comment

Your email address will not be published. Required fields are marked *