കൊല്ലം: കേരള – തമിഴ്‌നാട് അതിര്‍ത്തിയിലെ ആര്യങ്കാവ് എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ കുഴല്‍പ്പണം പിടികൂടി. രേഖകളില്ലാതെ കടത്തികൊണ്ടുവന്ന 13 ലക്ഷം രൂപയാണ് എക്സൈസ് പിടികൂടിയത്. വാഹന പരിശോധനക്കിടയില്‍ കുഴല്‍പ്പണ കടത്തുകാര്‍ എക്സൈസ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു.
തമിഴ്‌നാട് സ്വദേശികളായ ഏഴുമലൈ ചിന്നപ്പന്‍, ശക്തി സുബ്രഹ്‌മണി എന്നിവരാണ് കുഴല്‍പ്പണവുമായി പിടിയിലായത്. സേലത്തുനിന്ന് എറണാകുളം പെരുമ്പാവൂരിലേക്ക് കൊണ്ടുവന്നതായിരുന്നു നോട്ടുകള്‍ എന്നാണ് പ്രതികള്‍ എക്‌സൈസിനോട് പറഞ്ഞത്. 100 എണ്ണം വീതമുള്ള 26 കെട്ടുകളായിട്ടായിരുന്നു പണം ഇവര്‍ കൈയില്‍ സൂക്ഷിച്ചിരുന്നത്.









