തിരുവനന്തപുരം: അര്‍ജന്റീന ടീമിനെയും ലയണല്‍ മെസിയെയും കേരളത്തില്‍ എത്തിക്കാമെന്നതിന്റെ പേരില്‍ നടന്ന സാമ്പത്തിതട്ടിപ്പാരോപണത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. എഡിജിപി പി. വിജയനാണ് അന്വേഷണ ചുമതല. രണ്ട് എസ്പിമാരും സംഘത്തിലുണ്ടാകും. ക്രൈംബ്രാഞ്ച്, വിജിലന്‍സ്, ലോക്കല്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തും. അതേസമയം തട്ടിപ്പില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് നിയമോപദേശം നല്‍കി. മുന്‍ കായിക മന്ത്രി അബ്ദുറഹ്‌മാന്റെ വിദേശയാത്രയും അന്വേഷിക്കും.
മെസി വിവാദം: എഡിജിപി പി. വിജയന് അന്വേഷണ ചുമതല










