തിരുവനന്തപുരം: വാര്‍ത്താചോര്‍ച്ച തടയാന്‍ പുതിയ തന്ത്രവുമായി സിപിഎം. സംസ്ഥാന സമിതി അംഗങ്ങളുടെ ഫോണ്‍ വിവരങ്ങളെടുക്കാന്‍ സമ്മതപത്രം ഒപ്പിട്ട് വാങ്ങി. വിശാല സംസ്ഥാന സമിതി നടക്കാനിരിക്കെയാണ് ഈ അസാധാരണ നടപടി. തിരുവനന്തപുരം ജില്ലാ നേതൃത്വമാണ് അംഗങ്ങളില്‍ നിന്നും സമ്മതപത്രം ഒപ്പിട്ടുവാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് അപേക്ഷാ ഫോമിന്റെ മാതൃകകള്‍ നല്‍കിയിരുന്നു. എന്നാല്‍, ഇതില്‍ യാതൊരു എതിര്‍പ്പും പറയാതെ എല്ലാവരും ഒപ്പിട്ട് നല്‍കുകയും ചെയ്തു. ഫോണ്‍കോള്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഫോണ്‍ കമ്പനിയോട് സ്വയം ആവശ്യപ്പെടുന്ന മാതൃകയിലാണ് സമ്മതപത്രം. പാര്‍ട്ടി ചര്‍ച്ചകള്‍ പുറത്തുപോയാല്‍ കര്‍ശന നടപടിയെന്നും മുന്നറിയിപ്പ് നല്കി. ആഴ്ചകള്‍ക്ക് മുന്‍പ് നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് നടപടിയുണ്ടായത്. അതേസമയം, ഈ നടപടിയില്‍ കടുത്ത അതൃപ്തിയുമായി ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി. പ്രശ്നം കേന്ദ്ര സംസ്ഥാന നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്താനും ശ്രമം നടക്കുന്നുണ്ട്.
നടപടി ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍, സിപിഎം. അംഗങ്ങളുടെ ഫോണ്‍ വിവരങ്ങളെടുക്കാന്‍ സമ്മതപത്രം ഒപ്പിട്ട് വാങ്ങി










