കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ പിഎംഎല്‍എ നിയമപ്രകാരം കേസെടുത്തു. ഇതോടെ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുഴുവന്‍ പ്രതികളും ഇഡി കേസിലും പ്രതികളായി. ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തിന് പിന്നില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. മാസപ്പടി കേസില്‍ അന്വേഷണം നേരിടുന്നവരില്‍നിന്ന് ആക്രമണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്നും ഇഡി പരിശോധിക്കും. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും അന്വേഷണ പരിധിയില്‍ വരും. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കള്‍ ഉള്പ്പെടെയുള്ളവരിലേക്കും അന്വേഷണം നീളുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി. വിഷയത്തില്‍ അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം തേടാനാണ് സര്‍ക്കാര്‍ തീരുമാനം.










