Newsskerala

അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിലയില്‍ വന്‍കുതിപ്പ്, ബാരലിന് വീണ്ടും നൂറ് ഡോളര്‍

ന്യൂയോര്‍ക്ക്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ വീണ്ടും കുതിച്ചുയര്‍ന്ന് എണ്ണവില. അസംസ്‌കൃത എണ്ണവില വീണ്ടും ബാരലിന് നൂറ് ഡോളറിലെത്തി. ജൂലൈ മാസത്തിന് ശേഷം ആദ്യമായാണ് ആഗോള എണ്ണവില നൂറ് ഡോളറിലേക്കെത്തുന്നത്. ഹോര്‍മുസ് പ്രതിസന്ധിയുള്‍പ്പെടെ എണ്ണ വിതരണത്തിലുണ്ടാകുന്ന പ്രതിസന്ധികളാണ് വില വര്‍ധനവിന് കാരണം. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബുധനാഴ്ച തുടക്കത്തില്‍ 2.3 ശതമാനം വര്‍ധിച്ച് ബാരലിന് 100 ഡോളറിലെത്തി. യുഎസ് ക്രൂഡ് ഓയില്‍ വില 1.3 ശതമാനം വര്‍ധിച്ച് ബാരലിന് 94 ഡോളറിലെത്തി

Leave a Comment

Your email address will not be published. Required fields are marked *