തൃശൂര്‍: ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനങ്ങള്‍ പ്രഖ്യാപിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു. പണിമുടക്കിന് പിന്നാലെ നാളെ രണ്ടാം ശനിയും മറ്റന്നാള്‍ ഞായറാഴ്ചയുമായതിനാല്‍ തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളില്‍ ബാങ്ക് ശാഖകളുടെ പ്രവര്‍ത്തനം തടസ്സപ്പെടും. തിങ്കളാഴ്ച വിനായക ചതുര്‍ത്ഥി പ്രമാണിച്ച് വിവിധ സംസ്ഥാനങ്ങളില്‍ ബാങ്ക് അവധിയുള്ളതിനാല്‍ ചിലയിടങ്ങളില്‍ അവധി നാല് ദിവസമായി നീളും. എന്നാല്‍ ബാങ്ക് ശാഖകള്‍ അടഞ്ഞു കിടക്കുമെങ്കിലും എ.ടി.എം, യു.പി. (ഡജക), നെറ്റ് ബാങ്കിങ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍ തടസ്സമില്ലാതെ ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ബാങ്ക് അസോസിയേഷനുകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 11-ന് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചു. ബെഫി, എഐബിഇഎ, എഐബിഒസി, എന്‍സിബിഇ അടക്കം രാജ്യത്തെ 7 യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ആഴ്ചയില്‍ അഞ്ചു ദിവസം മാത്രം പ്രവൃത്തിദിനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് ബാങ്ക് അസോസിയേഷനുകള്‍ മുന്നോട്ടു വച്ചിട്ടുള്ളത്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ ആയിരുന്നു ചര്‍ച്ച.നാളെ വെള്ളിയാഴ്ച്ചത്തെ പണിമുടക്കും, ശനി, ഞായര്‍ അവധിയും ചേര്‍ത്ത് മൂന്നുദിവസം ഇനി ബാങ്കുകള്‍ അവധിയായിരിക്കും. ചില സംസ്ഥാനങ്ങളില്‍ തിങ്കളാഴ്ച തിങ്കളാഴ്ച വിനായകചതുര്‍ഥി കൂടെയാകുന്നതോടെ 4 ദിവസം വരെ ബാങ്ക് അവധിയാണ് വരുന്നത്. ഇതിന് ശേഷം രണ്ടാം ഘട്ടമായി 28,29,30 തീയതികളില്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. വീണ്ടും അനിശ്ചിതാവസ്ഥ തുടര്‍ന്നാല്‍ ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് രാജ്യവ്യാപക ബാങ്ക് പണിമുടക്ക്; 3 ദിവസം ബാങ്ക് പ്രവര്‍ത്തിക്കില്ല,സാമ്പത്തിക ഇടപാടുകള്‍ സ്തംഭിക്കും,













