തൃശൂർ : ലഹരിക്കെതിരെയുള്ള പോരാട്ടവീര്യവുമായി അയ്യായിരത്തിലധികം പേർ പങ്കെടുക്കുന്ന തൃശൂർ ജില്ലാ പോലീസിൻെറ തൂഫാൻ ജാഗരൺ സന്ദേശ യാത്ര സെപ്തംബർ 24 ന് വ്യാഴാഴ്ച തൃശൂരിൽ സംഘടിപ്പിക്കും. വൈകീട്ട് 4 മണിക്ക് തെക്കേ ഗോപുര നടയിൽ നിന്നും ആരംഭിക്കുന്ന വർണ്ണപകിട്ടാർന്ന തൂഫാൻ ജാഗരൺ സന്ദേശയാത്രയ്ക്ക് വൈകീട്ട് പാറേമക്കാവ് പുഷ്പാഞ്ജലി കൺവെൻഷൻ സെൻറിൽ നടക്കുന്ന സമാപനസമ്മേളനത്തോടെ തിരശ്ശീല വീഴും. സന്ദേശ യാത്രയിൽ തൃശൂരിൻെറ സാംസ്കാരിക പ്രൌഡി വിളിച്ചോതുന്ന വർണ്ണ വൈവിധ്യമാർന്ന ഘോഷയാത്രയും പ്ളോട്ടുകളും ഫ്ളാഷ് മോബ് തുടങ്ങിയവയും ഉണ്ടായിരിക്കും.
ബഹുമാനപ്പെട്ട ആഭ്യന്തരവകുപ്പുമന്ത്രി ശ്രീ. രമേശ് ചെന്നിത്തല അവർകൾ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങി ബഹു. യുവജനകാര്യ/സ്പോർട്സ് വകുപ്പു മന്ത്രി ശ്രീ. ഒ.ജെ ജനീഷും പങ്കെടുക്കും. കൂടാതെ തൃശൂർ എം എൽ എ ശ്രീ. രാജൻ ജെ പല്ലൻ, തൃശൂർ മേയർ ഡോ. ലിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ് കേരള പോലീസ് ചീഫ് റവാഡ എ. ചന്ദ്രശേഖർ െഎ പി എസ്, എ. ഡി. ജി. പി. പി വിജയൻ െഎ പി എസ്, നോർത്ത് സോൺ െഎ ജി പുട്ട വിമലാദിത്യ െഎ പി എസ്, പോലീസ് അക്കാദമി ഡയറക്ടർ കെ. സേതുരാമൻ െഎ പി എസ്, തൃശൂർ റെയ്ഞ്ച് ഡി. െഎ. ജി ടി നാരായണൻ െഎ പി എസ്, എന്നിവരും തൃശൂർ സിറ്റി പോലീസ് കമ്മീഷൺർ നകുൽ ആർ ദേശ്മുഖ് െഎ പി എസ്, തൃശൂർ റൂറൽ സൂപ്രണ്ട് ഓഫ് പോലീസ് മുഹമ്മദ് നദ്ദീമുദ്ദീൻ െഎ.പി.എസ് എന്നിവർക്കുപുറമേ തൃശൂർ എന്നിവരും മുഖ്യാതിഥികളായി പങ്കെടുക്കും.
ലഹരിക്കെതിരെയുള്ള ഈ വർഷത്തെ ജില്ലയിലെ ഏറ്റവും വലിയ പരിപാടിയായ തൂഫാൻ ജാഗരണിൽ വിവിധ ജനപ്രതിനിധികൾ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ കൂടാതെ വിവിധ സാംസ്കാരിക സംഘടനകളിലുള്ളവരും വിദ്യാർത്ഥികളും ജനമൈത്രി സമിതി അംഗങ്ങൾ, റസിഡൻസ് അസോസിയേഷൻസ് അംഗങ്ങൾ, മർച്ചൻറ് അസോസിയേഷൻ അംഗങ്ങൾ, ടാക്സി ഡ്രൈവർമാർ, ആശ വർക്കേഴ്സ്, കുുടുംബ ശ്രീ, നിർഭയ വളണ്ടിയേഴ്സ്, എസ് പി സി കേഡറ്റ്സ്, എൻ സി സി കേഡറ്റ്സ്, സ്കൌട്ട്സ് കേഡറ്റ്സ്, സ്കൂൾ കോളേജ് വിദ്യാർത്ഥികൾ നേഴ്സിങ്ങ് വിദ്യാർത്ഥികൾ തുടങ്ങീ അയ്യായിരത്തിലധികം പേരാണ് തൂഫാൻ ജാഗരൺ സന്ദേശ യാത്രയിൽ പങ്കെടുക്കുന്നത്.
തൂഫാൻ ജാഗരൺ സന്ദേശ യാത്രയുമായി ബന്ധപ്പെട്ട് അന്നേദിവസം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിമുതൽ നഗരത്തിൽ ഉണ്ടായിരിക്കുന്ന ട്രാഫിക് നിയന്ത്രണവുമായി സഹകരിക്കണമെന്നും തൂഫാൻ സന്ദേശം ജനങ്ങളുടെ ഹൃദയത്തിൽ ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള തൂഫാൻ ജാഗരൺ സന്ദേശയാത്രയിൽ നല്ലവരായ ജനങ്ങളെല്ലാവരും പങ്കാളികളാകണമെന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െഎ പി എസ് അറിയിച്ചു.






