തൃശൂര്‍: മുഖ്യമന്ത്രി വി.ഡി. സതീശന്‍ നടത്തിയ വിമാനയാത്രയില്‍ ചോദ്യങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മുഖ്യമന്ത്രി യാത്ര ചെയ്ത ചാര്‍ട്ടേഡ് വിമാനത്തിന്റെ സ്‌പോണ്‍സര്‍ ആരാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചോദ്യം.
കേരളത്തിലെ സര്‍ക്കാര്‍ ഒരു സ്‌പോണ്‍സര്‍ സര്‍ക്കാരും മുഖ്യമന്ത്രി സ്‌പോണ്‍സര്‍ മുഖ്യമന്ത്രിയുമായി അധപതിച്ചുവെന്നും എം.വി. ഗോവിന്ദന്‍ ആരോപിച്ചു. വി.ഡി. സതീശന്റെ മംഗലാപുരം യാത്രയുടെയും മലപ്പുറം യാത്രയുടെയും സ്‌പോണ്‍സര്‍ ആരാണെന്ന് പറയാന്‍ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സൗജന്യം പറ്റുന്നതിന് പിന്നില്‍ ഉദ്ദേശ്യമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.എം.ഷാജിയുടെ യാത്ര വഴിക്കുനില്‍ക്കുന്ന വണ്ടിയിലാണുള്ളതെങ്കില്‍ ടൂറിസ്റ്റ് വകുപ്പ് പിരിച്ചു വിടണമെന്നും എം.വി. ഗോവിന്ദന്‍ ആവശ്യപ്പെട്ടു.







