തിരുവനന്തപുരം: ലാത്തിചാര്‍ജുകൊണ്ടോ ടിയര്‍ ഗ്യാസ് ഉപയോഗിച്ചോ വിദ്യാര്‍ഥി പ്രസ്ഥാനത്തെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്ന് കരുതേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അക്രമത്തിനും അടിച്ചമര്‍ത്തലുകള്‍ക്കും മുന്നില്‍ കീഴടങ്ങാന്‍ എസ്എഫ്‌ഐയ്‌ക്കോ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കോ മനസില്ലെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബോധപൂര്‍വം ആസൂത്രണം ചെയ്താണ് യൂണിവേഴ്സിറ്റി കോമ്പൗണ്ടിലേക്കും ഹോസ്റ്റലിലേക്കും കടന്നാക്രമണം നടത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.
കോളജ് തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ നേടിയ ചരിത്രവിജയത്തില്‍ അസ്വസ്ഥരായവരാണ് ഇത്തരമൊരു അക്രമത്തിന് മുതിര്‍ന്നതെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പറഞ്ഞ എം.വി. ഗോവിന്ദന്‍ യുഡിഎഫ് നേതൃത്വത്തിനെതിരെ ജനങ്ങളെ അണിനിരത്തി വരും ദിവസങ്ങളില്‍ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും അറിയിച്ചു.
ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്ന് കരുതേണ്ടെന്ന് എം.വി. ഗോവിന്ദന്‍










