നഗോയ : ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ 44 വര്‍ഷത്തെ ദീര്‍ഘനാളത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് ഇന്ത്യന്‍ വനിതാ ഹോക്കി ടീം. പത്താം മിനിറ്റില്‍ ഉജ്ജ്വലമായൊരു ടോമഹോക്ക് ഷോട്ടിലൂടെ ലാല്‍റെംസിയാമിയാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്. സമനില ഗോള്‍ കണ്ടെത്താന്‍ ഗോള്‍ കീപ്പറെ അടക്കം പിന്‍വലിച്ച് ചൈന ആക്രമിച്ച് കളിച്ചപ്പോഴും ശക്തമായ പ്രതിരോധമാണ് ഇന്ത്യന്‍ വനിതകള്‍ ഒരുക്കിയത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ നായികയും ഗോള്‍കീപ്പറുമായ സവിത പുനിയ നടത്തിയ തകര്‍പ്പന്‍ സേവ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചു. 1982-ല്‍ ആണ് ഇതിനു മുന്‍പ് വനിതാ ഹോക്കിയില്‍ ഇന്ത്യ സ്വര്‍ണം നേടിയത്.








