Newsskerala

മരുന്ന് നിര്‍മാണ കമ്പനിയുടെ ആന്ധ്രയിലെ പ്ലാന്റില്‍ വന്‍ സ്‌ഫോടനം, 5 മരണം

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയില്‍ മരുന്ന് നിര്‍മ്മാണ ശാലയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് അഞ്ച് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ശ്രീ സിറ്റി സ്‌പെഷ്യല്‍ ഇക്കണോമിക് സോണിലെ ടി.ഐ.എല്‍ ഹെല്‍ത്ത്കെയര്‍ എന്ന പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ പ്ലാന്റിലാണ് സ്‌ഫോടനം നടന്നത്. സ്ഫോടനത്തില്‍ പത്തോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.

രാവിലത്തെ ഷിഫ്റ്റില്‍ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു.

Leave a Comment

Your email address will not be published. Required fields are marked *