Newsskerala

കായിക മേളയിലെ വേദി തകര്‍ന്നുവീണ സംഭവം; തൃശൂര്‍ കോര്‍പ്പറേഷനില്‍ കയ്യാങ്കളി, സംഘര്‍ഷം

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ വേദി തകര്‍ന്നുവീണ സംഭവത്തില്‍ തൃശൂര്‍ കോര്‍പ്പറേഷനില്‍ പ്രതിപക്ഷം മേയറെ വളഞ്ഞു. ഇരുപക്ഷവും തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയിലെത്തി.

കായികമേള സംഘാടനത്തെക്കുറിച്ച്്് ് ഒന്നും താന്‍ അറിഞ്ഞിട്ടില്ലെന്ന് മേയര്‍ നിജി ജസ്റ്റിന്‍ പറഞ്ഞു. ആരും ഉദ്ഘാടനം ചെയ്യാനില്ലെന്ന് പറഞ്ഞപ്പോള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നുവെന്നും മേയര്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെ സിപിആര്‍ ലൈസന്‍സ് എടുക്കാതെ സംഘാടകര്‍ കായിക മത്സരം സംഘടിപ്പിച്ചു എന്ന് പ്രതിപക്ഷം ആരോപിച്ചു. മേളയിലെ സുരക്ഷാ വീഴ്ച അന്വേഷിക്കണമെന്ന് സര്‍ക്കാരിനോടാവശ്യപെടും എന്നതാണ് നിലവില്‍ കോര്‍പ്പറേഷന്‍ നിലപാട്.

കായിക വകുപ്പിന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും പരാജയമാണ് കാണുന്നത്. ജില്ലയുടെ എംഎല്‍എ ആയ ഒ ജെ ജനീഷ് ദുരന്തം നടന്ന ഭാഗത്തേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ഒന്ന് പ്രതികരിക്കാന്‍ പോലും മന്ത്രി തയ്യാറായില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

അതേസമയം, തൃശൂരില്‍ നടന്ന കായിക മേള -വിദ്യാഭ്യാസ വകുപ്പ് കോര്‍പ്പറേഷനെ അറിയിച്ചില്ല എന്ന് ഡെപ്യൂട്ടി മേയര്‍ എ.പ്രസാദ് പറഞ്ഞു. മേയറെയോ, ഡെപ്യൂട്ടി മേയറെയോ, സ്ഥലത്തെ കൗണ്‍സിലര്‍മാരേയോ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടില്ലെന്നും കോര്‍പ്പറേഷന്റെ പരാതി. നടത്തിപ്പില്‍ വന്ന അപാകതകളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനും, പൊതുവിദ്യാഭ്യാസ വകുപ്പിനുമാണെന്നും അപകടത്തിന്റെ പേരില്‍ മേയറെ കുറ്റപ്പെടുത്താന്‍ സമ്മതിക്കില്ല എന്നും ഡെപ്യൂട്ടി മേയര്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *